вℓα¢кℓιѕтє∂: ഒരമ്മ മകളോട് തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

ഒരമ്മ മകളോട് തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

💗
ഒരമ്മ മകളോട് തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
.......................................................
ഒരു മകള്‍ ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് അവളെ കുറിച്ചുള്ള പ്രതീക്ഷകളും അതോടൊപ്പം തന്നെ ആശങ്കകളും വര്‍ദ്ധിക്കുന്നു. അവളുടെ വളര്‍ച്ച, പഠനം, വിവാഹം, ഭാവിജീവിതം എന്നിങ്ങനെ അവളെ കുറിച്ചുള്ള പ്രതീക്ഷകള്‍ അവര്‍ക്ക് ഏറെയാണ്‌. മകളെ മികച്ച ഒരു സ്ത്രീ ആക്കുന്നതില്‍ അമ്മയ്ക്കുള്ള പങ്ക് വളരെ വലുതാണ്‌. ഒരു അമ്മ തന്റെ മകള്‍ക്ക് അവളുടെ വളര്‍ച്ചയില്‍ എന്തൊക്കെ പറഞ്ഞുകൊടുക്കണം എന്നു നോക്കാം.
ജീവിതമാണ്‌ ഏറ്റവും വലിയ അദ്ധ്യാപകന്‍.
........................................................
ഓരോ അനുഭവങ്ങളില്‍ നിന്നും ഓരോ പാഠം പഠിക്കുക. ചില കാര്യങ്ങളില്‍ നാം വിജയിക്കാം ചിലപ്പോള്‍ പരാജയപ്പെടാം. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളുക. അമ്മ അല്ലെങ്കില്‍ ഒരു സ്ത്രീ എന്ന് നിലയില്‍ തന്റെ മകള്‍ക്ക് ആദ്യം നല്‍കേണ്ട ഉപദേശം ഇതാകണം. എന്തു പ്രശ്നമുണ്ടായാലും അത്‌ സ്വയം നേരിടാന്‍ ഈ അനുഭവസമ്പത്ത് സഹായിക്കും.
തന്റെ സ്റ്റാന്‍റില്‍ ഉറച്ച് നില്‌ക്കുക അതില്‍ അഭിമാനിക്കുക.
........................................................
തന്റെ സ്റ്റാന്റില്‍ ഉറച്ച് നില്‍ക്കുക. ആരുടെങ്കിലും വാക്കുകള്‍ കേട്ട് അതില്‍ നിന്ന് പിന്‍മാറാതിരിക്കുക. എത്ര ഉയര്‍ന്ന നിലയില്‍ പോയാലും വേരുകളെ മറക്കരുത്. എല്ലായ്പ്പോഴും വിനീതനാകുക.
പ്രതിഫലനം.
.......................................................
നിങ്ങളുടെ പ്രതിഫലനം തന്നെയാണ്‌ നിങ്ങള്‍ കണ്ണാടിയില്‍ കാണുന്നത്. അതൊരിക്കലും കള്ളം പറയില്ല. അത് മനസ്സിലാക്കുക.
സ്വാതന്ത്യം.
.......................................................
നിങ്ങളുടെ പല കാര്യങ്ങളിലും സഹായിക്കാന്‍ നിങ്ങളുടെ കുടുംബവും, കൂട്ടുകാരും ഉണ്ടാകും. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. അതി ധൈര്യത്തോടെ നേരിടുക അവിടെ പതറരുത്.
വിവാഹം.
.......................................................
സ്ത്രീ പൂര്‍ണ്ണമാകുന്നത്‌ ഒരു കുഞ്ഞിന്റെ അമ്മയാകുമ്പോഴാണ്‌. എന്നാല്‍ നിങ്ങൾ ജീവിതത്തിൽ നിന്ന് നിങ്ങളുടെ സ്വന്തം ലക്‌ഷ്യം മനസ്സിലാക്കുക. എന്നാല്‍ അതു മാത്രമല്ല സ്ത്രീയുടെ ആത്യന്തകമായ ലക്ഷ്യം.
നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കുക.
.......................................................
ആരോഗ്യമുണ്ടെങ്കിലേ നിങ്ങളുടെടെ സ്വപ്നങ്ങള്‍ യാത്ഥാര്‍ത്യമാക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ഈ ഓട്ടം പിടിച്ച ജീവിതത്തിനിടയില്‍ ഉന്‍മേഷത്തിനും മറ്റും യാത്രകള്‍ ചെയ്യുക. ഇതുകൂടാതെ ദിവസവും വ്യായാമവും ചെയ്യുക.
സേ നോ.
.......................................................
നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യയങ്ങള്‍ നോ ധൈര്യമായി പറയുക. അല്ലാതെ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതരുത്.
സ്വയം പ്രതിരോധിക്കുക.
.......................................................
സ്വയം പ്രതിരോധിക്കുന്ന ആയോധനമുറകള്‍ പരിശീലിക്കുക. എതൊരു അവസ്ഥയേയും ധൈര്യ പൂര്‍വ്വം തന്നെ നേരിടുക. എല്ലാ കാര്യങ്ങളും സ്വന്തമായി പരിശീലിക്കുക. മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക. നീന്തല്‍, ഡ്രൈവിംഗ് തുടങ്ങിയവ പരിശീലിക്കുക.
സ്വയം വിലയിരുത്തുക.
.......................................................
ഒരു സ്ത്രീ പൂര്‍ണ്ണ്മാകുന്നത്‌ ഒരു കുട്ടി ജനിക്കുന്നതോടെയാണ്‌. അതിനാല്‍ ഒരു ഉത്തമ കുടുംബ ജീവിതത്തിനും നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്കുണ്ട്. നിങ്ങളൂടെ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് തന്നെ ഒരു കാഴ്ചപാടുണ്ടാക്കുക. നിങ്ങളുടെ മനസ്സ് പറയുന്നത്‌ കേള്‍ക്കുക.
വായിക്കുക.
.......................................................
ധാരാളം വായിക്കുക. വായിച്ച് അറിവ് നേടുക. ലോക കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. കുറഞ്ഞത് ചുറ്റു പാടുമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക.
കല.
........................................................
ഒരു കലാരൂപം പഠിക്കാൻ സമയം കണ്ടെത്തുക. നിങ്ങളുടെ ആത്മാവിന് ഊര്‍ജ്ജം നാല്‍കാന്‍ ഇത് സഹായിക്കും. കല തടസ്സങ്ങളെ തകർക്കാൻനുള്ള ബലം ഉണ്ട്. നിങ്ങളുടെ മനസ്സിൽ ഒരു റോഡ്ബ്ലോക്ക് അല്ലെങ്കിൽ ഒരു ക്രോസ് റോഡ് എത്തുമ്പോൾ, കല നിങ്ങളെ നയിക്കാനുള്ള കോമ്പസ് ആയിരിക്കും.
സമയം.
........................................................
സമയം ആരെയും കാത്തു നില്‍ക്കാറില്ല. സമയം പൊയ്ക്കോണ്ടിരിക്കുന്നു. അത് നഷ്ടപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് തിരികെ നേടാനാകുന്നില്ല. അതിനാല്‍ സമയത്തെ ബഹുമാനിക്കുക. സമയം അമൂല്യമാണ്‌.
വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍.
........................................................
ഓരോ വാക്കുകളും ശ്രദ്ധിച്ച് ഉപയോഗിക്കുക. കൈവിട്ട വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല.
പാചകം പരിശീലിക്കുക.
........................................................
പാചകം ചെയ്യാന്‍ അറിയില്ല എന്നത്‌ ഒരു ക്രഡിറ്റായി കണക്കാക്കാതിരിക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങള്‍ പാചകം ചെയ്യ്ത ഭക്ഷണം നല്‍കുന്നത്‌ അവര്‍ക്ക് സന്തോഷമായിരിക്കും

No comments:

Post a Comment

Copyright © вℓα¢кℓιѕтє∂ blacklisted